പൊന്തൻപുഴ വനത്തിലും, റോഡിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവു സംഭവം

മണിമല: പൊന്തൻപുഴ വനത്തിലൂടെ പോകുന്ന റോഡിന്റെ ദൃശ്യങ്ങൾ മനോഹരമാണ്. വളരെ സുന്ദരമായ കാടും ശാന്തത തുളുന്പുന്ന പശ്ചാത്തലവുമാണ് വീഡിയോയിൽ നിറയുന്നത്. എന്നാൽ, നേരിട്ടുവന്നാൽ കാണുന്ന കാഴ്ച പ്രകൃതിസ്നേഹികൾക്ക് വേദനാജനകമാകും. മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം തള്ളുന്നത് ഈ േറാഡിൽ പതിവാകുന്നു. പുലർച്ചെ യാത്രചെയ്യുന്ന ഇരുചക്രവാഹനയാത്രക്കാർ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. 

തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. പൊന്തൻപുഴ കവലയിലെ കടകളിൽ സ്ത്രീകളും കുട്ടികളും തെരുവുനായ്ക്കളുടെ ശല്യംമൂലം ഭയത്തോടെയാണ് എത്തുന്നത്. മുൻപ് വനംവകുപ്പിന്റെ സഹകരണത്തോടെ ജനകീയ ജാഗ്രതാസമിതി വനപ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാൻ വനംവകുപ്പ് ആലോചിച്ചിരുന്നെങ്കിലും അത് നടപ്പായില്ല. പഞ്ചായത്തും വനംവകുപ്പും പോലീസും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കണമെന്നാണ് ആവശ്യം.

error: Content is protected !!