KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വായനപക്ഷാചരണ ഭാഗമായി എല്ലാ വിദ്യാർഥികളുടെയും വീടുകളിലേക്ക് പുസ്തകവണ്ടി

ചിറക്കടവ്: വെള്ളാളസമാജം സ്‌കൂളിൽ വായനപക്ഷാചരണ ഭാഗമായി എല്ലാ വിദ്യാർഥികളുടെയും വീടുകളിലേക്ക് പുസ്തകവണ്ടി. വിവിധ പ്രസാധകരുടെ അഞ്ചുപുസ്തകംവീതം വായനയ്ക്കായി നൽകും.

ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അധ്യക്ഷത വഹിച്ചു. വാർഡംഗം ശ്രീലതാ സന്തോഷ്, ടി.പി.രവീന്ദ്രൻപിള്ള, വി.എസ്.വിനോദ്കുമാർ, എം.ജി.സീന, എം.എൻ.രാജരത്‌നം, പി.എൻ.സിജു, സന്ധ്യാ ബൈജു തുടങ്ങിയവർ സംസാരിച്ചു. ഗ്രാമദീപം വായനശാലയിൽ പുസ്തകവണ്ടിക്ക് സ്വീകരണം നൽകി. പ്രസിഡന്റ് കെ.എസ്.രാജൻപിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എൻ.സോജൻ, ടി.പി.ശ്രീലാൽ എന്നിവർ പങ്കെടുത്തു. ബി.ശ്രീരാജ്, വി.എൻ.ഹരികൃഷ്ണൻ, എസ്.ശ്രീകല, എസ്.ബിന്ദുമോൾ, ഷൈമാ രതീഷ് തുടങ്ങിയവരാണ് നേതൃത്വം.

error: Content is protected !!