KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സംരക്ഷണവേലിയില്ലാതെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുവാൻ നടപടിയില്ല

 

കുഴിമാവ്: കോരൂത്തോട്-കുഴിമാവ് റോഡിൽ ഇടുക്കിത്തോട്ടിലെ അപകടാവസ്ഥയിലായ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുവാൻ നടപടിയില്ല. റോഡിന്റെ ഓരത്ത് സംരക്ഷണവേലി നിർമിക്കാതെയാണ് ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്. ഇതിന്റെ അടിയിലൂടെയാണ് കൈത്തോട് ഒഴുകുന്നത്. 

എർത്തുകമ്പിപോലും വെള്ളത്തിലാണ് സ്ഥാപിച്ചത്. റോഡിലെ കലുങ്ക് പാതി അടഞ്ഞതോടെ മഴവെള്ളം ട്രാൻസ്‌ഫോർമറിനു താഴെക്കൂടി ഒഴുകി റോഡിലെത്തുകയാണ്. എർത്ത് ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചാൽ റോഡിലൂടെ നടന്നു പോകുന്ന കുട്ടികളടക്കമുള്ളവർക്ക് വൈദ്യുതാഘാതം ഏൽക്കാൻ ഇടയുണ്ട്.

error: Content is protected !!