ഇളങ്ങുളം ക്ഷേത്രത്തിനുസമീപം ആൽത്തൈയും കൊടിമരവും നശിപ്പിച്ചു
ഇളങ്ങുളം: ക്ഷേത്രത്തിനുസമീപം ബാലഗോകുലം പ്രവർത്തകർ നട്ട ആൽത്തൈയും സമീപത്തുണ്ടായിരുന്ന കൊടിമരവും ബോർഡും വെള്ളിയാഴ്ച രാത്രി സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ബാലഗോകുലം പ്രവർത്തകർ പൊൻകുന്നം പോലീസിൽ പരാതി നൽകി.
ബാലഗോകുലം ജില്ലാ സംഘടനാ സെക്രട്ടറി സുരേഷ് വെള്ളാങ്കാവിൽ, പരിസ്ഥിതി പ്രവർത്തകർ കെ.ബിനു തുടങ്ങിയവർ പ്രതിഷേധിച്ചു.
ആൽത്തൈ സാമൂഹികവിരുദ്ധർ നശിപ്പിച്ചതിൽ എലിക്കുളം ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു.
നേതാക്കളായ എ.അരവിന്ദ്, സി.ബി.പരമേശ്വരൻ നായർ, ശിവപ്രസാദ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.