വനിതാ കമ്മിഷൻ അധ്യക്ഷയ്ക്കൊപ്പം മറ്റ് ഭാരവാഹികളെയും മാറ്റിനിർത്തണം-ഡോ.ജെ.പ്രമീളാദേവി

വനിതാ കമ്മിഷന് അപമാനമുണ്ടാക്കിയ അധ്യക്ഷയെ പിരിച്ചുവിടാൻ തയ്യാറാവുന്നതിനൊപ്പം മറ്റ് ഭാരവാഹികളേയും മാറ്റിനിർത്തണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളാദേവി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വനിതാ കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണെന്നിരിക്കെ,അതിലെ അംഗങ്ങളും ഇതിൽ ഉത്തരവാദിത്വത്തമുള്ളവരാണ്. നിയമനം രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തിയാണെങ്കിലും കമ്മിഷന്റെ ഭാരവാഹിത്വം ഏറ്റെടുക്കുന്ന സമയം മുതൽ അവർ ഓരോരുത്തരും രാഷ്ട്രീയത്തിനതീതമായ നിലപാടുകളാണ് സ്വീകരിക്കേണ്ടത്. 

ഇവർ അന്വേഷിച്ച് തീർപ്പാക്കിയ കേസുകൾ പുനഃപരിശോധിക്കണം. 

സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പദവിയിലിരുന്ന് ജോസഫൈൻ തന്റെ പദവിക്ക് ചേരാത്ത വിധത്തിലുള്ള പ്രതികരണങ്ങൾ നടത്തി വർത്തകളിൽ ഇടം നേടുകയായിരുന്നു. വനിതാ കമ്മിഷൻ അംഗങ്ങളുടെ കൂട്ടുത്തരവാദിത്വം കണക്കിലെടുത്തു മുഴുവൻ പേരെയും മാറ്റിനിർത്തി അലിവും, അറിവുമുള്ളവരെ തത്സ്ഥാനത്തു നിയമിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്നും അവർ പറഞ്ഞു. പത്രസമ്മേളനനത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യുവും പങ്കെടുത്തു.

error: Content is protected !!