സ്കൂൾ വിദ്യാർത്ഥിനിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചു. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് കിണറ്റിൽ നിന്നും അമ്മയെ രക്ഷപെടുത്തി.

കൂട്ടിക്കൽ (മുണ്ടക്കയം): പന്ത്രണ്ടുവയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കിണറ്റിൽ കണ്ടെത്തിയ അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂട്ടിക്കൽ ചപ്പാത്ത് കണ്ടത്തിൽ ഷെമീറിന്റെ മകൾ, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കുളിലെ ഏഴാംക്ലാസ് വിദ്യാർഥിനി ഷംന(12)യെയാണ് വീട്ടിൽ ഷാളുപയോഗിച്ച് കഴുത്തുഞെരിഞ്ഞ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഷംനയുടെ അമ്മ ലൈജീന(38) പോലീസ്‌നിരീക്ഷണത്തിലാണ്.

ഞായറാഴ്ച വെളുപ്പിന് നാലോടെയായിരുന്നു സംഭവം. കിണറ്റിൽനിന്ന്‌ ലൈജീനയുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മകൾ മരിച്ചെന്ന് ഇവർ പറയുന്നത്. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ലൈജീനയെ കിണറ്റിൽനിന്ന്‌ കരയ്ക്കെക്കെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

താൻ മകളെ കൊണ്ടുപോകുകയാെണന്നും ഭർത്താവ് മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കണമെന്നും എഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. ലൈജീന മാനസികരോഗത്തിന് ചികിത്സയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

ഭർത്താവ് ഷെമീർ വിദേശത്താണ്. ഇദ്ദേഹം തിങ്കളാഴ്ച നാട്ടിലെത്തും. ഭർത്തൃഗൃഹത്തിന് സമീപത്തെ വീട്ടിലാണ് അമ്മയും മകളും താമസിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലുള്ള കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോേളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച കൂട്ടിക്കൽ ജുമാമസ്ജിദിൽ കബറടക്കും. 

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. മകളെ കൊന്നശഷം ലൈജീന ആത്മഹത്യക്ക്‌ ശ്രമിച്ചെന്നാണ്‌ നിഗമനം. അവശനിലയിലുള്ള ലൈജീനയുടെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. 

മൊഴിയെടുത്തശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.സി.രാജ്മോഹൻ, മുണ്ടക്കയം സി.ഐ. വി.എൻ.സാഗർ എന്നിവർ അറിയിച്ചു.

.

.

error: Content is protected !!