KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ.നാരായണക്കുറുപ്പ് അനുസ്‌മരണം

 

കെ. നാരയണക്കുറപ്പിന്റെ എട്ടാമത് ചരമവാർഷികത്തിനോടനുബന്ധിച്ച് നിയോജക മണ്ഡലത്തിലെ സ്മാർട്ട് ഫോൺ വിതരണം മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു

കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി കങ്ങഴയിൽ നടത്തിയ കെ.നാരായണക്കുറുപ്പ് അനുസ്‌മരണം

കാഞ്ഞിരപ്പള്ളി: കെ.നാരായണക്കുറുപ്പ് സംശുദ്ധ രാഷ്‌ട്രീയത്തിന്റെ ഉദാത്ത മാതൃകയായിരുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. 

കെ.നാരായണക്കുറുപ്പ് ഫൗണ്ടേഷൻ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാർഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നൂറ് വിദ്യാർഥികൾക്ക് സ്മാർട്ട്‌ഫോൺ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, വികാരി ജനറാൾ ഫാ. ബോബി മണ്ണംപ്ലാക്കൽ, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, ആന്റണി മാർട്ടിൻ, റിജോ വാളാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.

കങ്ങഴ: കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി കങ്ങഴയിൽ മുൻമന്ത്രി കെ.നാരായണക്കുറുപ്പിന്റെ അനുസ്മരണ സമ്മേളനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ഉദ്ഘാടനം ചെയ്തു. 

കെ.എസ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പി.വി.ചെറിയാൻ, ബാബു എബ്രഹാം, പി.ടി.ആന്റണി, ജോർജ് തോമസ്, സുബ്രഹ്മണ്യൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!