മരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു
പൊൻകുന്നത്ത് കെ.കെ.റോഡിൽ ശാന്തിപ്പടിയിൽ ഒടിഞ്ഞുവീണ മരം മുറിച്ചുനീക്കുന്നു
പൊൻകുന്നം: കെ.കെ.റോഡിൽ ശാന്തിപ്പടിയിൽ റോഡ് പുറമ്പോക്കിലെ മരം ഒടിഞ്ഞുവീണ് കെ.വി.ലൈനുൾപ്പെടെ വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഒരു വൈദ്യുതിത്തൂൺ ഒടിഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
ഗതാഗതതടസ്സവുമുണ്ടായി. കെ.എസ്.ഇ.ബി. ജീവനക്കാരും കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേനയും ചേർന്ന് മരം മുറിച്ചുനീക്കി. വൈദ്യുത വിതരണം പുനഃസ്ഥാപിച്ചു.
ലോക്ഡൗൺ മൂലം വാഹനങ്ങൾ കുറവായതിനാൽ കൂടുതൽ അപകടമുണ്ടായില്ല. പ്രദേശത്ത് ചുവടുദ്രവിച്ച് അപകടാവസ്ഥയിലായ മരങ്ങൾ ഇനിയുമുണ്ട്. അവ മുറിച്ചുനീക്കിയില്ലെങ്കിൽ യാത്രക്കാർക്ക് അപകടമൊരുക്കും.