യൂണിവേഴ്സിറ്റിയുടെ അധ്യാപക പരിശീലന പരിപാടി അമൽജ്യോതിയിൽ

കാഞ്ഞിരപ്പള്ളി : ആഗോള വാഹനനിർമാണ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് ഓട്ടോമൊബൈൽ ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന അധ്യാപക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ച തുടക്കമാകുന്ന ഈ പരിപാടിയിലേക്ക് കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ അധ്യാപകർക്ക് പങ്കെടുക്കാവുന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ആണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് വളർന്നുവരുന്ന ഇലക്ട്രിക് വാഹനവിപണിയിൽ നമ്മുടെ വിദ്യാർഥികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പഠനകാലത്തുതന്നെ അവർക്ക് ചെറു പ്രോജക്ടുകൾ ചെയ്യുവാനും സ്റ്റാർട്ടപ്പുകൾ ആയി വികസിപ്പിക്കുവാനും ഗവേഷണപ്രബന്ധങ്ങൾ ഒരുക്കുന്നതിനും സഹായിക്കുന്ന രീതിയിൽ വിവിധ IIT, എൻഐടി, CDAC പോലെയുള്ളഐ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത് അമൽജ്യോതി യിലെ മെക്കാനിക്കൽ എൻജിനീയറിങ് ഓട്ടോമൊബൈൽ ഡിപ്പാർട്ട്മെൻറ് ഇൽ വാഹന നിർമാതാക്കൾ ആയ വോൾവോ ഐഷർ എൻഫീൽഡ് യമഹ Bosch എന്നീ കമ്പനികൾ ഒരുക്കിയിരിക്കുന്ന ലാബുകളിൽ കൂടെയുള്ള പരിശീലനവും ഈ പ്രോഗ്രാം ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്

error: Content is protected !!