വ്യാവസായികാടിസ്ഥാനത്തിൽ ആട് വളർത്തൽ സംരംഭം
കാഞ്ഞിരപ്പള്ളി: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന “വ്യാവസായിക അടിസ്ഥാനത്തിലുള്ള ആട് വളർത്തൽ സംരംഭം’ പ
ദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
മലബാറി ഇനത്തിൽപ്പെട്ട 19 പെണ്ണാടുകളും ഒരു മുട്ടനാടും ചേർന്ന വില, ശാസ്ത്രീയമായ കൂടിന്റെ ചിലവ്, ആടുകളുടെ ഇൻഷുറൻസ് പ്രീമിയം, കടത്തുകൂലി, മരുന്നുകളുടെ വില തുടങ്ങിയവ ചേർത്ത് ആകെ 2,80,000 ചെലവഴിക്കുമ്പോൾ ഒരു ലക്ഷം രൂപ പദ്ധതി ധനസഹായം ലഭിക്കുന്നതാണ്.
ഗുണഭോക്താക്കൾക്ക് അര ഏക്കറിൽ കുറയാത്ത വസ്തു ഉണ്ടായിരിക്കണം. വകുപ്പ് നടത്തുന്ന വ്യാവസായിക ആടുവളർത്തൽ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയവർക്കു മുൻഗണന ലഭിക്കുന്നതാണ്.
അനുവദിക്കപ്പെടുന്ന പക്ഷം, പ്രസ്തുത യൂണിറ്റ് മൂന്ന് വർഷത്തേക്ക് ശാസ്ത്രീയമായി പരിപാലിച്ചുകൊള്ളാമെന്നു ഗുണഭോക്താവ് ജില്ലാ മൃഗസംരക്ഷണ ഓഫീസറുമായി കരാറിൽ ഏർപ്പെടേണ്ടതാണ്. അനുവദിക്കപ്പെടുന്ന യൂണിറ്റുകൾ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ജിയോ ടാഗ് ചെയ്യുന്നതും ഗുണഭോക്താക്കളെ വകുപ്പിന്റെ അംഗീകൃത ആട് ബ്രീഡർമാരായി പരിഗണിക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി സീനിയർ വെറ്ററിനറി സർജൻ ഡോ. ഡെന്നിസ് തോമസ് അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എട്ട്.