കനിവിന്റെ കരം തേടി സന്തോഷും കുടുംബവും
കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഉദാരമനസ്കരുടെ മുൻപിൽ കൂപ്പുകൈകളോടെ സന്തോഷും കുടുംബവും.
കാഞ്ഞിരപ്പള്ളി : വിഴിക്കിത്തോട് സ്വദേശി സന്തോഷിന്റെ കുടുംബത്തിന്റെ കദനകഥ സുമനസ്സുകളുടെ കരളലിയിക്കുന്നതാണ്.2018 ൽ ഒരു പനി വന്നതോടെയാണ് സന്തോഷിന്റെ ജീവിതം താറുമാറായത്. മേസ്തിരി പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന സന്തോഷ് ഇപ്പോൾ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനാകേണ്ട അവസ്ഥയിലാണ്.
പനിയെതുടർന്ന് രക്തത്തിന്റെ അളവ് കുറയുകയും മൂത്രാശയസംബന്ധമായ മാരകമായ രോഗത്തിന് അടിമയായി രണ്ട് കിഡ്നികളും തകരാറിലായ സന്തോഷിന് ഇന്ന് സന്തോഷത്തിനു പകരം ദുഃഖം മാത്രം.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ജയകുമാറിന്റെ ചികിത്സയിൽ കഴിയുന്നു. മൂത്രം പോകുന്നതിനായി ട്യൂബിട്ട സഞ്ചിയുമായി ജീവിക്കുന്ന സന്തോഷിന് നടക്കുന്നതിനും ഇ രിക്കുന്നതിനും ഏറെ ബുദ്ധിമുട്ടിലാണ്. ക്രോണിക് കിഡ്നി ഡൊമസ്റ്റിക് സ്റ്റേജ് അഞ്ചിൽ ആണ് ഇപ്പോൾ സന്തോഷ് . 2018 മുതൽ മൂത്രം പോകുന്നതിനായി ട്യൂബ് ഇട്ടതാണ്. ഇക്കഴിഞ്ഞ ജനുവരിയോടെ ഫിറ്റ്സ് ഉണ്ടായതിനെതുടർന്ന് തലച്ചോറിനെ ഇത് ബാധിക്കുകയും അബോധാവസ്ഥയിലായിരുന്ന ഇയാൾ പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ കുറവ് അനുഭവപ്പെടുകയും കൂടാതെ രക്തം കട്ട കെട്ടുന്ന രോഗവുമുണ്ട്.ആഴ്ചയിൽ 3 തവണ ഡയാലിസിസ് ഇദ്ദേഹത്തെ കൊണ്ടു പോകേണ്ടതുണ്ട്
കൂടാതെ രണ്ടുമക്കളിൽ ഇളയവനായ ആറാം ക്ലാസ് വിദ്യാർത്ഥി അതുലിന് മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഷുഗർ വർദ്ധിച്ച് 830 ആയതോടെ കുട്ടി അബോധാവസ്ഥയിലായി. ഇതിനെത്തുടർന്ന് കോട്ടയം ഇ.എസ്. ഐ ആശുപത്രിയിലെ ഐ. സ്യൂവിൽ പ്രവേശിപ്പിക്കുകയും ആഴ്ചകളോളം ഐ .സി യിൽ ചികിത്സയിൽ കഴിയേണ്ടതായി വന്നു. ഇപ്പോൾ ദിവസവും നാല് നേരം ഇൻസുലിൻ കുത്തി വെക്കേണ്ട ഈ കുട്ടിക്ക് ഷുഗർ അളവ് 300 അടുത്താണ് .
സന്തോഷിന്റെ അമ്മ 69 കാരി സരോജിനി സമീപ വീടുകളിലൊക്കെ വീട്ടിൽ ജോലിക്ക് പോയി കുടുംബം പോറ്റിയിരുന്നതാണ്.ഇവരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും,ജോലി ഒന്നും ചെയ്യാനാവാത്ത വിധം രോഗിയായി മാറുകയും ചെയ്തു.
പഞ്ചായത്തിൽ നിന്നും വെച്ച് അനുവദിച്ചു കൊടുത്ത പണി തീരാത്ത ഒരു വീട് മാത്രമേ ഇവർക്ക് ഉള്ളു .വീടിന്റെ തറ വാർക്കാത്തതും ,ശരിക്കും വാസയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്. സന്തോഷിന്റെ ഭാര്യ സിന്ധുജ രോഗികളായ ഭർത്താവിനെയും, ഭർതൃമാതാവിനെയും ഇളയ മകനെയും വിട്ട് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. നിത്യേന ആശുപത്രിയിൽ കയറി ഇറങ്ങുന്ന ഇവരോടൊപ്പം എങ്ങനെ ജീവിതം തള്ളി നീക്കുമെന്നുള്ള വിഷമസന്ധിയിലാണ് അവർ.
സന്തോഷിനെ സഹായിക്കുവാനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഒരു സമിതി ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണ് .സന്തോഷിന്റെയും കുടുബത്തിന്റെയും ചികിത്സക്കായും ഭക്ഷണത്തിനായും പണം എങ്ങനെ കണ്ടെത്തണമെന്ന് അറിയാതെ വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ ഇവരെ സഹായിക്കാൻ സന്മനസ്സുള്ളവർ ചേനപ്പാടി കാത്തലിക് സിറിയൻ ബാങ്ക് അക്കൗണ്ടിലൊ നേരിട്ടോ സഹായം നൽകാവുന്നതാണ് .
സന്തോഷ് കുട്ടപ്പൻ , പള്ളിവാതുക്കൽ ,
വിഴിക്കിത്തോട് – 68 6518 കാഞ്ഞിരപ്പള്ളി
ഫോൺ: 9846571793,ബാങ്ക് അക്കൗണ്ട് നമ്പർ നമ്പർ : 0220 -07113 84919 0 0 0 1
ഐ..എഫ്. എസ് സി കോഡ് – സി എസ് ബി കെ 0 0 0 0 2 2 0