ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റിലിന്റെ സബ്‌സെന്റർ മണിമലയിൽ പ്രവർത്തനം ആരംഭിച്ചു
മണിമല : ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റിലിന്റെ മണിമലയിലെ സബ്‌സെന്ററിന്റെ ഉദ്‌ഘാടനം ഗവൺമന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു.
എല്ലാ അത്യാധുനിക സംവിധാനങ്ങളുമുള്ള ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം ഇനി മണിമലയിലെ സബ്‌സെന്ററിലും ലഭ്യമാകും. മാത്രവുമല്ല 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്വാഷ്വാലിറ്റിയും സബ്‌സെന്ററിലുണ്ടാവും. മണിമലയിലും സമീപപ്രദേശങ്ങളിലും ഉളള ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും ഈ പുതിയ സംരംഭം .
ഈ സെന്റർ മണിമലയിൽ കൊണ്ടു വരുവാൻ മുൻകൈയ്യെടുത്തത് മണിമല ഹോളിമാഗി ഫെറോനാ ചർച്ചാണ്. പ്രത്യേകിച്ച് ഇടവക വികാരി റവ. ഫാ. കൊച്ചുപറമ്പിലിന്റ പ്രത്യേക താത്പര്യം ഈ പദ്ധതിക്കു പിന്നിലുണ്ട്. പരിശുദ്ധ സെന്റ് തോമസ് ദിനത്തിൽ ആരംഭിച്ച ഈ ആതുലായസെന്റർ സമീപഭാവിയിൽ ആധുനിക ചികിത്സയുടെ അഭാവമുള്ള കിഴക്കൻ മേഖലയ്ക്ക് വലിയ പദ്ധതികളുടെ തുടക്കമായിത്തീരും എന്നു ഡോ. എൻ ജയരാജ് പറഞ്ഞു.
ചങ്ങനാശ്ശേരി അരമനയിൽ സംഘടിപ്പിച്ച് ലളിതമായ ചടങ്ങിൽ ചങ്ങനാശ്ശേരി രൂപതയുടെ അഭിവന്ദ്യ പിതാവ് ജോസഫ് പെരുന്തോട്ടം ചടങ്ങിന്റെ അധ്യക്ഷനായി. സഹായമെത്രാൻ തോമസ് തറയിൽ, മണിമല പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്, ആശുപത്രിയുടെ ഡയറക്ടറായ വാണിയപ്പുരയ്ക്കലച്ചൻ, മറ്റു വൈദീകർ , ജനപ്രതിനിധികൾ, സമുദായനേതാക്കൾ, ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.