ബിനോയി കൈകൊടുത്തു, എരുമേലി പഞ്ചായത്ത് യുഡിഎഫിന്..
എരുമേലി പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും 11 അംഗങ്ങൾ വീതം ആണുള്ളത് . ഭരണം പിടിക്കുവാൻ സ്വതന്ത്ര സ്ഥാനാർഥിയുടെ നിലപാട് നിർണ്ണായകമായിരുന്ന അവസരത്തിൽ, എരുമേലി തുമരംപാറ വാർഡിൽ സ്വതന്ത്രനായി വിജയിച്ച ഇ ജെ ബിനോയി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചു . അതോടെ എരുമേലി പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു.
ഇ ജെ ബിനോയി പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കും.വീഡിയോ കാണുക