യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാറക്കായം പാലത്തിനു സമീപത്തുള്ള കടയുടെ പിൻവശത്ത് യുവാവിനെ തിങ്കളാഴ്ച പുലർച്ചെ, തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കറിപ്ലാവ് നരിയാനിക്കൽ രാജേഷ് – 45 നെയാണ് മരിച്ച നിലയിൽ കണ്ടത്. കാത്തിരപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. കോവിഡ് പരിശോധനാ ഫലം വന്നതിനു ശേഷം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടത്തും.

error: Content is protected !!