KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കലുങ്ക് നിർമാണത്തിലെ അപാകം പരിഹരിക്കണം

 

കാഞ്ഞിരപ്പള്ളി: പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ പഴയിടം ജയ ക്ലബ്ബിനു സമീപമുള്ള കലുങ്കിന്റെ നിർമാണത്തിലെ അപാകം പരിഹരിക്കണമെന്ന് നാട്ടുകരുടെ പരാതി. 

പുതുതായി നിർമിക്കുന്ന കലുങ്ക് തോടിന്റെ നേർദിശയിൽനിന്നു പത്തുമീറ്ററോളം മണിമല ഭാഗത്തേക്കു മാറ്റിയിട്ടുണ്ട്. ഇത് തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ശരിയായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ഭാവിയിൽ റോഡിന്റെ സുരക്ഷിതത്വത്തെയും ബാധിക്കുമെന്നും നാട്ടുകാർ കെ.എസ്.ടി.പി. അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നത്. കലുങ്കിന്റെ അപാകം പരിഹരിച്ച് തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ശരിയായ വിധത്തിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!