ചിറക്കടവ് എസ്.ആർ.വി. സ്കൂളിൽ വിദ്യാവനമൊരുങ്ങുന്നു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു

ചിറക്കടവ്: എസ്.ആർ.വി. എൻ.എസ്.എസ്. വി.എച്ച്.എസ്.എസിൽ അഞ്ചുസെന്റ് ഭൂമിയിലൊരുക്കുന്ന വിദ്യാവനത്തിനായി തൈകൾ നട്ടു. വലിയ മരങ്ങളുൾപ്പെടെ അപൂർവമായ നാനൂറിലേറെ സസ്യങ്ങൾ ഉൾപ്പെടുന്ന കൃത്രിമ വനമാണ് വനംവന്യജീവി വകുപ്പിന്റെയും സാമൂഹിക വനവത്‌കരണവിഭാഗത്തിന്റെയും സഹകരണത്തോടെ തയ്യാറാക്കുന്നത്. 

ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് തൈകൾനട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ എം.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ.ലാൽ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എ.സി.എഫ്. ഡോ. ജി.പ്രസാദ്, കെ.സി.ബിനുകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ, ഷാജി പാമ്പൂരി, പ്രിൻസിപ്പൽ സി.എസ്.ശ്രീകല, ബി.ശ്രീകുമാർ, പി.ജി.രാജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 

വിദ്യാവനനിർമാണത്തിന് നേതൃത്വം നൽകുന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.ബി.ജയനും റേഞ്ച് ഓഫീസർ ജോജി ജോണുമാണ്. തൊഴിലുറപ്പ് പദ്ധതിയംഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാലനം

error: Content is protected !!