KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഴയത്ത് നിയന്ത്രണം വിട്ട കെഎസ്ആർ ടിസി ബസ് വൈദ്യുതി പോസ്റ്റ്‌ ഇടിച്ചു തകർത്തു.

എരുമേലി : നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റ്‌ ഇടിച്ചു തകർത്ത് അപകടം. ആർക്കും കാര്യമായി പരിക്കില്ല. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കരിങ്കല്ലുമുഴിയിലാണ് അപകടം.

റാന്നിയിൽ നിന്നും എരുമേലിയിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് അപകടത്തിൽ പെട്ടത്. മഴയിൽ വാഹനത്തിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. അപകടത്തിൽ പോസ്റ്റ്‌ പൂർണമായും തകർന്നതോടെ പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചിരുന്നു. വൈകുന്നേരത്തോടെയാണ് പകരം മറ്റൊരു പോസ്റ്റ്‌ സ്ഥാപിച്ച് മേഖലയിൽ വൈദ്യുതി വിതരണം പുനരാരംഭിച്ചത്.

error: Content is protected !!