വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് വഴിയൊരുക്കണം. : ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ
മുക്കൂട്ടുതറ : വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയ രാജ്യത്ത്, ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും, സൗജന്യമായി ഇൻറർനെറ്റ് സൗകര്യം വിദ്യാർഥികൾക്കും ലഭ്യമാക്കുവാൻ നടപടി എടുക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മുട്ടപ്പള്ളി ഡോ. അംബേദ്കർ മെമ്മോറിയൽ യുപി സ്കൂളിൽ പഠിക്കുന്ന അഞ്ചു കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രകാശ് പുളിക്കൻ .
പൂഞ്ഞാർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബോബൻ പള്ളിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സുമ എം, വാർഡ് മെമ്പർ മറിയാമ്മ മാത്തുക്കുട്ടി, ഷിബു ഐരേക്കാവിൽ, കെ സി തോമസ് കണിയാമ്പുഴയ്ക്കൽ, സനീഷ് സെബാസ്റ്റ്യൻ, ഷിജോ ചേറുവാഴക്കൂന്നേൽ, റഹ്മത് ബീഗം എന്നിവർ പ്രസംഗിച്ചു.