വാക്സീൻ എടുത്തവര്‍ക്ക് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റ് വേണ്ട; സംസ്ഥാനത്ത് ഇളവ്

 കോവിഡ് വാക്‌സീന്‍ 2 ഡോസും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ആർടിപിസിആർ‌ സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങൾക്കും ഇതു ബാധകമാണ്. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കിയത്.

ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം ഇനി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മതി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവ് ബാധകമാണ്. വിവിധ പരീക്ഷകൾക്കും ഇതേ രീതി പിന്തുടരും. ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്കു വരുന്നവരിൽ രോഗലക്ഷണമുണ്ടെങ്കിൽ അവർ ആർടിപിസിആർ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.

error: Content is protected !!