ദൈവം കണ്ണടച്ച ആ ഒരു നിമിഷം.. കുഞ്ചാക്കോ ഓർമയായി.. വീഡിയോ

 November 28, 2015

ദൈവം കണ്ണടച്ച ആ ഒരു നിമിഷം.. കുഞ്ചാക്കോ ഓർമയായി..

മുണ്ടക്കയം : സ്വന്തം കരള്‍ പകുത്തു നല്കി മറ്റൊരു ജീവന്‍ രക്ഷിച്ച പരസ്‌നേഹത്തിന്റെ ഉത്തമ മാതൃകയായി മാഠിയ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്‌ കോരുത്തോട് പള്ളിപ്പടി കുറ്റിക്കാട്ട് വീട്ടില്‍ കുഞ്ചാക്കോ ശസ്ത്രക്രിയ കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ മരണമടഞ്ഞു. രക്തബന്ധത്തില്‍പ്പെട്ടവര്‍ പോലും കരള്‍ പകുത്ത് നല്‍കാനായി മടിച്ചുമാറി നിന്നപ്പോള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത യുവാവിനു വേണ്ടി കരള്‍ പകുത്ത് നല്‍കിയ കുഞ്ചാക്കോയുടെ പേര് കാലങ്ങളോളം നിലനില്ക്കും. 

പാറത്തോട് ,പുത്തന്‍പുരക്കല്‍ റോജി ജോസഫ്(44)ന്റെ ജീവന്‍ രക്ഷിക്കാന്‍ തന്റെ കരളിന്റെ അറുപത് ശതമാനം നല്‍കിയാണ് കഞ്ചാക്കോ കുറ്റിക്കാട്ട് മരണത്തിനു കീഴടങ്ങിത്. എറണാകുളം അമൃതാ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ ്മൂന്നുമണിയോടെയായിരുന്നു മരണം. 

കഴിഞ്ഞ പതിനേഴിന് കരള്‍ ശസ്ത്രക്രിയയക്കു വിധേയനായ കുഞ്ചാക്കോ സാധാരണനിലയിലേക്കു മാറിയിരുന്നു.ഇതിനിടയിലാണ് ശനിയാഴ്ച ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടായത്.ഉടന്‍ ഐ.സി.യുവിലേക്കു മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു, 

കരള്‍ രോഗത്താല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റോജി ചികിത്സയിലായിരുന്ന റോജി ജോസഫിനെ കുറിച്ച് പത്രങ്ങളില്‍ കണ്ട വാര്‍ത്തയെ തുടര്‍ന്ന് നേരിട്ടെത്തി പരിചയപെട്ട് കരള്‍ നല്‍കുവാന്‍ സന്നദ്ധനാകുകയായിരുന്നു.

കരളില്‍ നിന്നും വെള്ളം വീഴുന്ന ഫൈപതിക്‌സ് എന്ന രോഗമാണ് റോജിയെന്ന യുവാവിനെ വേട്ടയാടിയത്. ഈ രോഗത്തില്‍ നിന്നും റോജി പുതുജീവിതത്തിലേക്ക് തിരികെയെത്തിക്കണമെങ്കില്‍ 18 ലക്ഷം രൂപ ചിലവാകുമെന്ന ദുരന്തവാര്‍ത്ത ഈ കുടുംബത്തിന്റെ പ്രതീക്ഷകളെ തള്ളി കെടുത്തി.

ഇക്കാര്യമറിഞ്ഞ നാട്ടുകാര്‍ ചികിത്സ സഹായ സമിതിയുണ്ടാക്കി പണം സ്വരൂപിച്ചെങ്കിലും കരള്‍ നല്‍കുവാന്‍ തയ്യാറായ ഒരാളെ നോക്കിയിരിക്കവെയാണ് കുഞ്ചാക്കോ സമ്മതവുമായി എത്തുന്നത്.

മൂന്നു മാസങ്ങള്‍ കൊണ്ട് പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി ശസ്ത്രക്രീയക്കായി ഒരുങ്ങി. ശരീരത്തിലെ കൊഴുപകറ്റാന്‍ 9 കിലോ കുറച്ച് തൂക്കം 80 താക്കിയാണ് ശസ്ത്രക്രിയക്കായി കുഞ്ചാക്കോ കുറ്റിക്കാട് ഒരുങ്ങിയിയത്. ബന്ധുവല്ലാത്തതിനാല്‍ കഠിനമായ നിയമനടപടികളും സമ്മതപത്രങ്ങളും മൂന്നുമാസംകൊണ്ടാണ് പൂര്‍ത്തിയായത്.

ശസ്ത്രക്രിയക്കു ശേഷം ഈ മാസം വീട്ടിലേക്കു തിരിച്ചു വരാനാവുമെന്ന പ്രതിക്ഷയില്‍ ഇരിക്കെയാണ് ശനിയാഴ്ച മരണം സംഭവിക്കുന്നത്..കുഞ്ചാക്കോയുടെ കരള്‍ സ്വീകരിച്ച റോജി പൂര്‍ണ ആരോഗ്യവാനാണന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു. 

ബ്ലോക് പഞ്ചായത്ത് മുന്‍പ്രസിഡന്റ്, കോണ്‍ഗ്രസ് ബ്ലോക് ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ്, ഗ്രാമവികാസ് സാസ്‌കാരിക സമിതി ചെയര്‍മാന്‍, നെഹൃസ്മാരക ഗ്രന്ഥശാല പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ:കൂവപ്പളളി, പെരുന്നപ്പളളി ,കുടുംബാംഗം ലിസമ്മ,

മക്കള്‍:സുമി,പൊന്നി,എബിന്‍.

error: Content is protected !!