പ്രകൃതിയിലെ മാറ്റങ്ങൾ ഉള്‍ക്കൊണ്ടുകൊണ്ടും പ്രതിസന്ധികൾ തരണംചെയ്യാന്‍ സാധിക്കുംവിധവും കുട്ടികളെ പാകപ്പെടുത്തണം : ഡോ. എൻ. ജയരാജ് എംഎൽഎ
കാഞ്ഞിരപ്പള്ളി : സെന്റ് ആന്റണീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ റവ.ഡോ.ആന്റണി നിരപ്പേലിന്റെ സ്മരണാര്‍ത്ഥം കാഞ്ഞിരപ്പള്ളി സെന്റ്.ആന്റണീസ് കോളജ് ഏർപ്പെടുത്തിയായ റവ.ഡോ.ആന്റണി നിരപ്പേൽ മെമ്മോറിയൽ സ്കോളര്‍ഷിപ്പ് ഫണ്ടിന്റെ ഔപചാരികമായ ഉദ്ഘാടനം കേരള ഗൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു.
നിരപ്പേലച്ചൻ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണെന്നും കാലത്തിന്റെ ആധുനികതയ്‌ക്കൊപ്പം സഞ്ചരിക്കുന്നതാണ് അവയുടെ കാലിക പ്രസക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
100 ശതമാനം വിജയമേന്മയില്‍ മുന്നേറിക്കൊണ്ടിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും തുടര്‍ച്ചയായി റാങ്ക് ജേതാക്കളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് കോളജിലെ 2019,2020 അദ്ധ്യയന വര്‍ഷങ്ങളിലെ റാങ്ക് ജേതാക്കളെ അനുമോദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ശ്രീ. ജോര്‍ജ്ജ്കുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ശ്രീ. മധുസൂതനന്‍ എ. ആര്‍., സെക്രട്ടറി ശ്രീ. ആന്റണി ജേക്കബ് കൊച്ചുപുരയ്ക്കല്‍ , പി. ആര്‍. ഒ. ശ്രീ. ജോസ് ആന്റണി സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ. ബേബി മാത്യു, ശ്രീമതി ലൂസിയാമ്മ ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആനക്കല്ല് സെന്റ്. ആന്റണീസ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ജോഷി വാണിയപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കോളജ് വൈസ്പ്രിന്‍സിപ്പലും ഫിനാന്‍സ് ഓഫീസറുമായ ശ്രീ. ടിജോമോന്‍ ജേക്കബ് കൃതജ്ഞത അര്‍പ്പിച്ചു.