യൂണിവേഴ്സിറ്റി പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജ് റാങ്കുകൾ വാരിക്കൂട്ടി, അമൃത കെ. അനിലിനും, ശ്രീലക്ഷ്മിയ്ക്കും ഒന്നാം റാങ്ക്
കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള ബിരുദ പ്രോഗ്രാമുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജ് തിളക്കമാർന്ന വിജയം നേടി. വിവിധ ബിരുദ പ്രോഗ്രാമുകളിൽ സർവ്വകലാശാല തലത്തിൽ ആദ്യ സ്ഥാനങ്ങളിലെത്തി സെൻറ് ഡോമിനിക്സ് കോളേജ് വിദ്യാർത്ഥികൾ മുൻവർഷങ്ങളിലെ വിജയം ആവർത്തിച്ചു. കെമിസ്ട്രി വിഭാഗത്തിൽ അമൃത കെ. അനിൽ , ആൻ മരിയ മാത്യു എന്നിവർ യഥാക്രമം സർവ്വകലാശാല തലത്തിൽ ഒന്ന്, ഒൻപത് സ്ഥാനങ്ങൾ നേടി. ബോട്ടണി മോഡൽ II വിഭാഗത്തിൽ ശ്രീലക്ഷ്മി ബി., പാർവ്വതി മോഹൻ, സുറുമി സൈനുദിൻ, ആര്യ എസ്. കോട്ടക്കൽ, റിച്ചു എലിസബത്ത് റോയി എന്നിവർ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി
ഇക്കണോമിക്സ് വിഭാഗത്തിൽ അതുല്യ ജോസ് കോയിക്കൽ രണ്ടാം സ്ഥാനം നേടി. ഇംഗ്ലീഷ് മോഡൽ II വിഭാഗത്തിൽ ചാന്ദ്നി എസ്, കാർത്തിക കൃഷ്ണൻ, ജിസ്ന മീരാ സുനിൽ, ആമിന എം.എ. എന്നിവർ യഥാക്രമം രണ്ട്, ആറ്, ഒൻപത്, പത്ത്, സ്ഥാനങ്ങളിലെത്തി. ഹിസ്റ്ററി വിഭാഗത്തിൽ മഞ്ജു പി. മാത്യു, ആൻ മരിയ സെബാസ്റ്റ്യൻ എന്നിവർ യഥാക്രമം മൂന്ന്, ഒൻപത് സ്ഥാനക്കാരായി. ബി.കോം. മോഡൽ III കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡെനിറ്റ സണ്ണി നാലാം സ്ഥാനവും മാത്തമാറ്റിക്സിൽ അലിഡ മരിയ കുര്യൻ ആറാം സ്ഥാനവും കരസ്ഥമാക്കി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അദ്ധ്യാപകരെയും കോളേജ് മാനേജ്മെൻറ് അഭിനന്ദിച്ചു
കോളേജ് മാനേജർ റവ. ഫാ. വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ബർസാർ ഫാ. ഡോ. മനോജ് പാലക്കുടി, ഗവേണിങ് ബോഡി അംഗങ്ങളായ ശ്രീ. വർക്കി ജോർജ്, ശ്രീ. ജോസഫ് മൈക്കിൾ , സെൽഫ് ഫിനാൻസിങ് ഡയറക്ടർ ഡോ. ജോജോ ജോർജ്, കൌൺസിൽ സെക്രട്ടറി പ്രൊഫ. ജിഷ ജേക്കബ്, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ പ്രൊഫ. പ്രതിഷ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.