KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഒരേസമയം വിവിധറോഡുകളിൽ വാഹനപരിശോധന

  

• മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കെ.കെ. റോഡിൽ നടത്തിയ വാഹനപരിശോധന 

കാഞ്ഞിരപ്പള്ളി: ജില്ലയിലെ വാഹന വകുപ്പിന്റെ വിവിധ സ്‌ക്വാഡുകൾ സംയുക്തമായി താലൂക്കിലെ വിവിധപ്രദേശങ്ങളിൽ വാഹനപരിശോധന നടത്തി. പരിശോധനയിൽ 200 ലധികം നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചു. 

എൻഫോഴ്‌സ്‌മെന്റ്‌ ആർ.ടി.ഒ. ടോജോ എം.തോമസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് സ്‌ക്വാഡുകൾ പരിശോധനയിൽ പങ്കെടുത്തു. താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ നിരത്തുകളിൽ വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് ഒരേ സമയമാണ് പരിശോധന നടത്തിയത്.

വാഹനാപകടങ്ങൾ കുറയ്ക്കുക, നിയമലംഘനങ്ങൾ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശോധന നടത്തിയത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, അമിത വേഗം, വാഹനങ്ങളിൽ രൂപമാറ്റം, അനുവദനീയമായതിൽ കൂടുതൽ പേരെ കയറ്റി യാത്രചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. വരും ദിവസങ്ങളിൽ നിരത്തുകളിൽ പരിശോധന കർശനമാക്കുമെന്ന് വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

error: Content is protected !!