കാഞ്ഞിരപ്പള്ളി താലൂക്കിൽ 43 വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ
കാഞ്ഞിരപ്പള്ളി: ആശങ്ക ഉയർത്തി കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്നലെ 280 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മണിമല – 66, എലിക്കുളം – 47, ചിറക്കടവ് – 44, പാറത്തോട്, എരുമേലി – 28 വീതം, കാഞ്ഞിരപ്പള്ളി – 26, മുണ്ടക്കയം – 21, കൂട്ടിക്കൽ – 18, കോരുത്തോട് – രണ്ട് എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള കോവിഡ് കണക്കുകൾ. താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ച് ജില്ലാ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ കോവിഡ് പരിശോധനകൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു.
കോവിഡ് രോഗികൾക്കൊപ്പം വാർഡുകളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണവും വർധിച്ചിരിക്കുകയാണ്. ഒന്പത് പഞ്ചായത്തുകളിലായി 43 വാർഡുകളാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ചിറക്കടവ് – ഒന്ന്, രണ്ട്, ഏഴ്, എട്ട്, എലിക്കുളം – മൂന്ന്, ആറ്, ഏഴ്, എട്ട്, 11, 12, 13, എരുമേലി – നാല്, 12, 16, കാഞ്ഞിരപ്പള്ളി – രണ്ട്, 10, 12, 14, 15, 20, കൂട്ടിക്കൽ – രണ്ട്, 12, 13, കോരുത്തോട് – മൂന്ന്, 10, മണിമല – ഏഴ്, മുണ്ടക്കയം – അഞ്ച്, എട്ട്, 10, 11, 12, 13, 16, പാറത്തോട് – മൂന്ന്, അഞ്ച്, ഏഴ്, എട്ട്, 12, 14, 15, 16, 17, 19, എന്നീ വാർഡുകളാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിരിക്കുന്നത്.