ചിറക്കടവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനം അറിയുന്നത് അന്ന് രാവിലെമാത്രം.
ചിറക്കടവ്: കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ജനങ്ങളെ അറിയിക്കുന്നതിൽ ചിറക്കടവ് പഞ്ചായത്തിന് വീഴ്ചയെന്ന് ബി.ജെ.പി.പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ബുധനാഴ്ച മുതൽ നിയന്ത്രണങ്ങളെന്ന് മുൻകൂട്ടി തീരുമാനിച്ചിട്ടും യഥാസമയം ആവശ്യമായ പ്രചാരണം നൽകിയില്ല. ബുധനാഴ്ച കടകൾ തുറന്നുകഴിഞ്ഞാണ് നിയന്ത്രണത്തെപ്പറ്റി വ്യാപാരികൾ പോലുമറിയുന്നത്. ഇവർ ക്കെല്ലാം നേരത്തെ അറിയിപ്പ് നൽകുന്നതിന് പഞ്ചായത്തധികൃതർ പ്രതിബദ്ധത കാട്ടേണ്ടിയിരുന്നുവെന്ന് ബി.ജെ.പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിലാൽ പറഞ്ഞു.
ചിറക്കടവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ:
വാഹന ഗതാഗതം അവശ്യ വസ്തുക്കളുടെ വിതരണത്തിനും, അടിയന്തര വൈദ്യ സഹായത്തിനുള്ള യാത്രക്കും മാത്രം.
അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ മാത്രം പ്രവർത്തിക്കാം.
ഒരേസമയം അഞ്ചു പേരിലധികം സ്ഥാപനത്തിൽ എത്തുവാൻ പാടില്ല.
നാലിലധികം ആളുകൾ കൂട്ടം കൂടുവാൻ പാടില്ല..