KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റാങ്ക് ജേതാക്കളെ ആദരിച്ചു

കൂട്ടിക്കൽ : എം.ജി. യൂണിവേഴ്സിറ്റി ബി.എസ്.സി. കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അമൃത കെ.അനിൽ, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അഞ്ചാം റാങ്ക് നേടിയ പി.അനിൽ , എസ്.എസ്.എൽ .സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ നന്ദു എസ്.നായർ , നന്ദന എസ്.നായർ എന്നിവരെ സി.പി.എം. കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ അധ്യക്ഷനായി. കെ.ജെ.തോമസ് കുട്ടികളെ അനുമോദിച്ചു. ജില്ലാ ആസൂത്രണസമിതി അംഗം കെ.രാജേഷ്, ലോക്കൽ സെക്രട്ടറി പി.കെ.സണ്ണി, പഞ്ചായത്ത് മെമ്പർ എം.വി.ഹരിഹരൻ, എം.എസ്. മണിയൻ, ജേക്കബ് ജോർജ്‌, എം.ജി.വിജയൻ , ബാലകൃഷ്ണൻ , കെ.കെ.നാസർ , ശശിചന്ദ്രൻ , ടി.ഐ.നിസാർ , പി.ബി.അനീഷ്, ദേവദാസ്, ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി എം.വി.സുജിത്, വേണു, മുരളി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!