കോവിഡ് വ്യാപനം : പാറത്തോട് ഗ്രാമപഞ്ചായത്തിൽ അധിക നിയന്ത്രണം ഏർപ്പെടുത്തി ; എലിക്കുളം, കൂട്ടിക്കൽ, ചിറക്കടവ്, മണിമല, മുണ്ടക്കയം പഞ്ചായത്തുകളിലും കടുത്ത നിയന്ത്രണങ്ങൾ
കാഞ്ഞിരപ്പള്ളി : തീവ്ര വ്യാപന പട്ടികയിൽ പെട്ട എലിക്കുളം, കൂട്ടിക്കൽ, ചിറക്കടവ്, മണിമല, മുണ്ടക്കയം ചിറക്കടവ്, ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം മുതൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കൂടാതെ പാറത്തോട് ഗ്രാമപഞ്ചായത്തിലും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാറത്തോട്ടിൽ വ്യാഴാഴ്ച മുതൽ കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
അവശ്യവസ്തുക്കൾ വില്‍ക്കുന്നതുൾപ്പെടെയുള്ള എല്ലാ കടകളും രാവിലെ 7.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ മാത്രമേ പ്രവർത്തിക്കുവൻ അനുമതിയുള്ളൂ.
മെഡിക്കൽ സ്റ്റോർ , ഹോട്ടൽ എന്നിവ സർക്കാർ നിർദേശപ്രകാരമുള്ള സമയക്രമം അനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ഹോട്ടലുകളിൽ പാഴ്സൽ മാത്രം നൽകുവാൻ അനുവാദം ഉണ്ട്. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുവാൻ ആവശ്യപെട്ടു .
ആഹാരസാധനങ്ങൾ വിൽക്കുന്ന വഴിയോഴക്കച്ചവടങ്ങൾ നടത്താൻ അനുവാദമില്ല .
*T.PR/WIPR നിരക്ക് കൂടി നില്ക്കുന്ന ഡി കാറ്റഗറിയിൽ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ആയതിനാൽ വരുംദിവസങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധന ഉണ്ടായിരിക്കുന്നതും അനാവശ്യമായി പൊതുജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കേണ്ടതുമാണ് എന്ന് അധികൃതർ അറിയിച്ചു.