KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹൃദ്രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അടിയന്തിരമായി പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്

പെരുവന്താനം : ഹൃദ്രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അടിയന്തിരമായി പോവുകയായിരുന്ന ആംബുലൻസ് തിട്ടയിലിടിച്ച് മറിഞ്ഞ് ആറ് പേർക്ക് പരിക്ക്. ദേശീയ പാതയിലെ പെരുവന്താനം ജംങ്ഷനിൽ ഇന്നലെ രാവിലെ 9.40 ഓടെയായിരുന്നു അപകടം.

പെരുവന്താനം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് പീരുമേട് താലൂക്ക് ആശുപത്രിയിൽ നിന്നു ഹൃദ്രോഗിയായ രുക്മിണിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. എതിർദിശയിൽനിന്നു മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറിയിൽ ഇടിക്കാതെ വെട്ടിച്ച ആംബുലൻസ് തിട്ടയിലിടിച്ച് റോഡിൽ വട്ടംമറിയുകയായിരുന്നു. അപകടത്തെ തുടർന്ന് അര മണിക്കൂർ ഗതാഗതം സ്തംഭിച്ചു.

ആംബുലൻസ് ഡ്രൈവർമാരായ കോഴിക്കോട് കളരിക്കൽ വീട്ടിൽ അതുൽ (25), ഇടുക്കി കരുണാപുരം കല്ലിടയിൽ സെബിൻ (28), നഴ്സ് ഏലപ്പാറ കരിന്തരുവി, വാഴക്കാലയിൽ ഗ്രീഷ്മ (29), ആംബുലൻസിലുണ്ടായിരുന്ന രോഗി പാമ്പനാർ പട്ടുമല പ്രയ്സ് ഭവനിൽ രുക്‌മിണി (60) ഇവർക്കൊപ്പമുണ്ടായിരുന്ന, പീരുമേട് പട്ടുമല എസ്റ്റേറ്റിലെ വനജ (35), പാമ്പനാർ കൊടുവാക്കരണം സ്വദേശി സിജി (36) എന്നിവരെ പരിക്കുകളോടെ മുണ്ടക്കയം എം.എം.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!