ശുക്കയറിൽ തട്ടിയും ലോഡിലെ ചരടിൽ കുടുങ്ങിയും കോട്ടയത്ത് വാഹനാപകടങ്ങൾ…
പശുക്കയറിൽ തട്ടിയും ലോഡിലെ ചരടിൽ കുടുങ്ങിയും കോട്ടയത്ത് വാഹനാപകടങ്ങൾ…പശുവുണ്ട്; റോഡരികിൽ പുല്ലും
റോഡരികിൽ കന്നുകാലികളെ മേയാൻ കെട്ടുന്നത് പതിവ് കാഴ്ചയാണ്. അഴിച്ചുവിട്ടിരിക്കുന്ന ആടുകളെയും കാണാം. വാഹനം കടന്നുപോകുമ്പോൾ റോഡിന്റെ മറുവശത്തേക്ക് കന്നുകാലി കടന്നാൽ കെട്ടിയിരിക്കുന്ന കയർ റോഡിന് കുറുകെ വലിച്ചുകെട്ടിയത് പോലെയാകും. റോഡിന് കുറുകെ കയറുമായി നിൽക്കുന്ന മൃഗത്തെ കെട്ടിയിരിക്കുന്ന കയർ ചിലപ്പോൾ റോഡിൽ പറ്റിയാവും കിടക്കുന്നത്. ഇരുചക്രവാഹനങ്ങൾ ശ്രദ്ധിക്കാതെ ഈ കയറിൽ കയറുമ്പോൾ കന്നുകാലി വലിച്ചാൽ അപകടം ഉറപ്പാണ്.
കല്ലുങ്കത്ര-ഐക്കരച്ചിറ റോഡിൽ പശു റോഡിനുകുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്കുമറിഞ്ഞ് ചികിത്സയിലിരുന്ന വല്യാട് പുതുച്ചിറയിൽ വീട്ടിൽ സാബുവിന്റെ മകൻ പി.എസ്. അരുൺ (29) ചൊവ്വാഴ്ചയാണ് മരിച്ചത്. ഐക്കര ഭാഗത്തുവെച്ചാണ് പശു റോഡിന് കുറുകെ ചാടിയത്. പശുവിനെ കെട്ടിയ കയർ ബൈക്കിന്റെ ചക്രത്തിൽ കുരുങ്ങിയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സഹോദരി സുനിതയ്ക്കും പരിക്കേറ്റിരുന്നു.നിയമം അറിയണം
കന്നുകാലികളെ വഴിയോരത്ത് കെട്ടുവാൻ പാടില്ല. സ്വന്തം പുരയിടത്തിൽ മേയാൻ കെട്ടിയിരിക്കുന്ന വളർത്തുമൃഗം പൊതുറോഡിലേക്ക് ഇറങ്ങില്ലെന്ന് ഉടമ ഉറപ്പ് വരുത്തണം. റോഡിലൂടെ ഒരു മൃഗം വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവർ വാഹനം നിറുത്തി മൃഗം കടന്നുപോകുന്നതുവരെ കാത്തിരിക്കണം. വഴിയോരത്ത് വാഹനം നിർത്തി തടി അടക്കം ലോഡ് ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ഇത്തരത്തിൽ തടികയറ്റുന്നതിനിടയിൽ കുറവിലങ്ങാട് അപകടം ഉണ്ടാവുകയും ഒരാൾ മരണപ്പെടുകയുംചെയ്തിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. വഴിയോരത്തെ വെള്ളവരയ്ക്ക് പുറത്ത് പാർക്കുചെയ്ത് എന്തും ചെയ്യാമെന്നാണ് ചിലരുടെ ചിന്ത. ഇത് തെറ്റാണ്. ക്രെയിൻ പോലുള്ള ഭാരവാഹനങ്ങൾ അതീവസുരക്ഷയോടെ വളരെ കുറഞ്ഞ വേഗത്തിൽ വേണം കൊണ്ടുപോകാൻ. തിരക്കുള്ളിടത്തേക്ക് വരുന്നത് ഒഴിവാക്കുകയും വേണം.
-സഞ്ജയ് എസ്. ജോയിന്റ് ആർ.ടി.ഒ. ഉഴവൂർ