KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് കെയർ പദ്ധതി

മണിമല: കോവിഡ് കെയർ പദ്ധതി പ്രകാരം ആന്റോ ആന്റണി എം.പി. വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അനുവദിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ, പൾസ് ഓക്സിമീറ്ററുകൾ എന്നിവ കോൺഗ്രസ് വെള്ളാവൂർ മണ്ഡലം പ്രസിഡന്റ് പി.ഡി.രാധാകൃഷ്ണ പിള്ള മെഡിക്കൽ ഓഫീസർ ഡോ. അരുണിന് കൈമാറി. വെള്ളാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ശ്രീജിത്ത് അധ്യക്ഷനായിരുന്നു.

ബിൻസി ബൈജു, ബിനോദ് ജി.പിള്ള, പി.എം.അപ്പുക്കുട്ടൻ നായർ, പി.ആർ.രാജീവ് എന്നിവർ പങ്കെടുത്തു.

error: Content is protected !!