KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബ്രഹ്മഗിരിയിൽ പൊൻകുന്നത്തിന്റെ സഹകരണത്തോടെ വായനശാല

വയനാട് ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ തുടങ്ങിയ വായനശാലയിലേക്കുള്ള പുസ്തകങ്ങൾ എ.ആർ.മീന കൈമാറുന്നു

പൊൻകുന്നം: ജനകീയ വായനശാല, അഭയൻ സ്മാരകകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ വായനശാല സ്ഥാപിച്ചു. എം.വേലായുധൻ സ്മാരക വായനശാലയിലേക്ക് ആയിരത്തിലേറെ പുസ്തകങ്ങൾ പൊൻകുന്നത്തുനിന്ന് നൽകി. അഭയൻ സ്മാരകകേന്ദ്രം പ്രസിഡന്റ് അഡ്വ. ഗിരീഷ് എസ്.നായർ, പ്രവർത്തകസമിതി പ്രസിഡന്റ് പി.ടി.ഉസ്മാൻ, സെക്രട്ടറി ടി.എസ്.ബാബുരാജ്, എ.ആർ.മീന തുടങ്ങിയവർ നേതൃത്വം നൽകി. ബ്രഹ്മഗിരിയിൽ വായനശാലയുടെ ഉദ്ഘാടനം എ.ആർ.സിന്ധു നിർവഹിച്ചു.

error: Content is protected !!