KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആരോഗ്യപ്രവർത്തർക്കെതിരേ ആക്രമണം; കരിദിനം ആചരിച്ചു

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്കെതിരേയുള്ള ആക്രമങ്ങളിൽ പ്രതിഷേധിച്ച് നടത്തിയ യോഗം 

കാഞ്ഞിരപ്പള്ളി: ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമങ്ങൾ പെരുകുന്നതിൽ പ്രതിഷേധിച്ച് ജനറൽ ആശുപത്രിയിൽ ജീവനക്കാർ കരിദിനാചാരണം നടത്തി. അക്രമികൾക്കെതിരേ കർശനനടപടികൾ സ്വീകരിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഡോ. പ്രീജ, പി.എച്ച്.എൻ.ഷീജ ഷങ്കർ, ജെ.എച്ച്.ഐ. ബൈജു എ.ഹാറൂൺ, ജെ.പി.എച്ച്.എൻ.സുമാ ദേവി എന്നിവർ നേതൃത്വം നൽകി. ജെ.എച്ച്.ഐ.മാരായ അനുജ എസ്. പാർവതി, ബിജോ മാത്യു, ആഷ്‌ന ഷാജി, അഞ്ജു മോൾ, ജെ.പി.എച്ച്.എൻമാരായ എസ്. സോണി, എൽ.വി.ടിഫിന, ആർ.അൽഫീന തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!