കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ 411 പേർക്ക് കോവിഡ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 411 പേ​ർ​ക്ക്. എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ. 131 പേ​ർ​ക്ക് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ചി​റ​ക്ക​ട​വ് – 69, കാ​ഞ്ഞി​ര​പ്പ​ള്ളി – 64, മ​ണി​മ​ല – 54, മു​ണ്ട​ക്ക​യം – 33, പാ​റ​ത്തോ​ട് – 27, കൂ​ട്ടി​ക്ക​ൽ – 16, എ​ലി​ക്കു​ളം – 13, കോ​രു​ത്തോ​ട് – നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ന്ന​തി​നൊ​പ്പം രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. 
അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, ചി​റ​ക്ക​ട​വ്, എ​ലി​ക്കു​ളം, മ​ണി​മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ച്ചു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ക​ട​ക​ൾ തു​റ​ക്കു​ന്നു​ണ്ടോ​യെ​ന്നും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും അ​റി​യാ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 
കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച പഴക്ക​ട പോ​ലീ​സ് എ​ത്തി അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.

error: Content is protected !!