പഴയ സാധനങ്ങൾ കുന്നുകൂടി മിനി സിവിൽ സ്റ്റേഷൻ

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫീസിന് സമീപം പഴയസാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു

കാഞ്ഞിരപ്പള്ളി: താലൂക്കിന്റെ ഭരണസിരാകേന്ദ്രമായ മിനി സിവിൽ സ്റ്റേഷനുള്ളിൽ മാലിന്യം നിറയുന്നു. വിവിധ ഓഫീസുകളിൽനിന്ന് ഉപേക്ഷിച്ച പഴയ കസേരകൾ, മേശ, ഇലക്‌ട്രോണിക്സ്‌ ഉപകരണങ്ങൾ എന്നിവയടക്കമാണ് സിവിൽ സ്റ്റേഷനിലെ വിവിധഭാഗങ്ങളിൽ തള്ളിയിരിക്കുന്നത്. ഓഫീസുകൾ ക്യാബിൻ സംവിധാനത്തിലേക്ക്‌ മാറിയതോടെയാണ് പഴയ സാധനകൾ വരാന്തയിലേക്ക് തള്ളിയത്. 

സപ്ലൈ ഓഫീസിന് മുൻവശത്തും താലൂക്കോഫീസിന് പുറത്തുമാണ് പഴയ ഫർണിച്ചറുകളടക്കം കൂടിക്കിടക്കുന്നത്. സിവിൽ സ്റ്റേഷനുള്ളിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന് സമീപവും സ്ഥിതി വ്യത്യസ്തമല്ല. കെട്ടിടത്തിന്റെ ടെറസ്സിലും സാധനങ്ങൾ കൂട്ടിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്നവർക്ക് ഇവ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവ മിനി സിവിൽ സ്റ്റേഷനിൽനിന്നെടുത്ത് നീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

error: Content is protected !!