ഇഞ്ചിയാനിയിൽ വിപുലമായ ഹോമിയോ ഔഷധത്തോട്ടം ഒരുങ്ങുന്നു
മുണ്ടക്കയം: ഇഞ്ചിയാനിയിൽ അഞ്ചരയേക്കർ ഭൂമിയിൽ വിപുലമായ ഹോമിയോ ഔഷധത്തോട്ടം ഒരുങ്ങുന്നു. ആലപ്പുഴയിലെ ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി(ഹോംകോ) ആണ് ഇഞ്ചിയാനിയിലെ സ്വന്തം കൃഷിത്തോട്ടം വിപുലീകരിക്കുന്നത്.
ഹോമിയോ മരുന്നുനിർമാണത്തിനുള്ള ചെടികളുടെ ലഭ്യത ഉറപ്പാക്കുന്നതിനാണ് തോട്ടമെന്ന് ഹോംകോ എം.ഡി. ഡോ. പി.ജോയ് പറഞ്ഞു.
ആയുഷ് വകുപ്പ് അഡീഷണൽ സെക്രട്ടറി വി.ഭൂഷൺ, ഹോംകോ ചെയർപേഴ്‌സണും ഹോമിയോപ്പതി ഡയറക്ടറുമായ ഡോ. എം.എൻ.വിജയാംബിക എന്നിവർചേർന്ന് ഔഷധത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഡി.എം.ഒ. ഡോ. ജെ.ബോബൻ, എറണാകുളം ഡി.എം.ഒ. ഡോ. ലീനാ റാണി, മെഡിസിനൽ പ്ലാന്റ് ബോർഡ് സി.ഇ.ഒ. ഡോ. ടി.കെ.ഹൃത്വിക്, മെഡിക്കൽ ഓഫീസർ ഡോ. കെ.അരുൺരാജ് എന്നിവർ പങ്കെടുത്തു.