KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുന്നുംഭാഗം ഗവ. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവ. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തി.

ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. നബാർഡ് അനുവദിച്ച രണ്ട് കോടി രൂപയ്ക്കാണ് രണ്ടാംഘട്ട നിർമാണം നടത്തുന്നത്.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആന്റണി മാർട്ടിൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ.പ്രസാദ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ.സുജയ, പ്രധാനാധ്യപകൻ സി.പി.അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!