ചിറ്റാറിൻ തീരത്ത് ചിറ്റാറിൻ കാവലാളായി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി…
ഒരുകാലത്ത് കാഞ്ഞിരപ്പള്ളി പ്രദേശത്തിന്റെ ജലസ്രോതസ്സായിരുന്ന ചിറ്റാർ പുഴയെ പഴയ പ്രതാപകാലത്തേക്ക് തിരികെയെത്തിക്കുവാൻ തങ്ങളാൽ കഴിയുന്നതുപോലെയൊരു ശ്രമം നടത്തുകയാണ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികളും അധ്യാപകരും. കാഞ്ഞിരപ്പള്ളിയിലെ ജനപ്രതിനിധികളെ ചിറ്റാർ പുഴയുടെ തീരത്തുകൊണ്ടുപോയി പുഴയുടെ ശോചനീയാവസ്ഥ മനസ്സിലാക്കി കൊടുക്കുകയും, പുഴയെ ആത്മാർത്ഥമായി സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
അന്താരാഷ്ട്ര പുഴദിനത്തിന്റെ തലേന്ന്, ചിറ്റാർപുഴയെ തങ്ങളാൽ കഴിയുന്നതുപോലെ സംരക്ഷിക്കുമെന്ന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ജനപ്രതിനിധികൾക്കൊപ്പം പ്രതിജ്ഞയെടുത്തു.. വീഡിയോ കാണുക :