പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കുവപ്പള്ളി : നാലുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരംതൂക്ക് കളപുരയ്ക്കൽ റിജോ കെ ബാബു – സൂസൻ ദമ്പതികളുടെ മകൻ ഐഹാൻ (നാലു മാസം ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലൂട്ടിയ സമയത്ത് നെറുകയിൽ മുലപാൽ കയറിയതാണ് മരണകാരണം എന്ന് കരുതപ്പെടുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞിരപള്ളി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.