KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗതാഗതം നിയന്ത്രിക്കവേ വാഹനം നിർത്താൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച യുവാവ് കസ്റ്റഡിയിൽ

കാഞ്ഞിരപ്പള്ളി : പേട്ട കവലയിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് ബിജു ജോണിന് നേരെ ആക്രമണം നടത്തിയ യുവാവ് പോലീസ് കസ്റ്റഡിയിൽ . വൈകിട്ട് അഞ്ചരയോടെ ദേശീയപാതയിൽ പേട്ട കവലയിൽ ആയിരുന്നു സംഭവം.

ഈരാറ്റുപേട്ട ഭാഗത്തുനിന്ന് വന്ന വണ്ടികൾ കടത്തിവിടുന്നതിനായി ദേശീയപാതയിലൂടെ എത്തിയ വണ്ടികളെ സ്‌റ്റോപ്പ് സിഗ്നൽ കാണിച്ച് തടഞ്ഞതാണ് അപ്രതീക്ഷിതമായ ആക്രമണത്തിന് കാരണം. ദേശീയപാതയിലൂടെ മുണ്ടക്കയം ഭാഗത്തുനിന്നും ബൈക്കിൽ എത്തിയ യുവാവ് വാഹനങ്ങൾ നിറുത്തിച്ചതിനെ ചോദ്യം ചെയ്യുകയും, തുടർന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയുമായിരുന്നു. . ഇടക്കുന്ന സ്വദേശിയായ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ഏറെ ആശ്വാസം പകരുന്ന ട്രാഫിക് പോലീസിന് നേരെയുള്ള ആക്രമണം കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കി

error: Content is protected !!