കാഞ്ഞിരപ്പള്ളിയിലും ഹർത്താൽ പൂർണം; പണിമുടക്കിയ തൊഴിലാളികൾ മനുഷ്യ ചങ്ങല തീർത്തു
കാഞ്ഞിരപ്പള്ളിയിൽ പൊതുപണിമുടക്ക് പൂർണ്ണം. വാഹനങ്ങൾ നിരത്തിൽ നിന്നും വിട്ടു നിന്നു. സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിച്ചില്ല.
പണിമുടക്കിയ തൊഴിലാളികൾ അതാത് കേന്ദ്രങ്ങളിൽ പണിമുടക്കി പ്രകടനം നടത്തി, മനുഷ്യ ചങ്ങലയും തീർത്തു
കൂട്ടിക്കൽ ടൗണിൽ ചേർന്ന യോഗം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്തു. പി കെ സണ്ണി, ജേക്കബ് ജോർജ്, ബിജോയ് ജോസ് , നാസർ കൂട്ടിക്കൽ , പി എ അബ് ദുൽ സലാം, എം എസ് സുജിത്, എം വി ഹരിഹരൻ , ബിസ്മി ഷാഹുൽ, ടി എ സിദ്ദീഖ്, ബിസ്മി സൈനുദ്ദീൻ, സന്ധ്യ സാബു , ബിജോ ജോർജ് എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളിയിൽ നടന്ന യോഗം സി ഐ ടി യു ജില്ലാ ട്രഷറർ വി പി ഇബ്രാഹീം ഉൽഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് വി പി ഇസ്മായിൽ, സജിൻ വി വട്ടപ്പള്ളി, പി കെ നസീർ , ഷമീം അഹമ്മദ്, അഡ്വ: എം എ ഷാജി, സിജോ പ്ലാത്തോട്ടം, റോണി കെ ജോർജ്, ജോസ് മടുക്കകുഴി, റസാഖ്, അബ്ദുൽ സലാം പാറയ്ക്കൽ , കെ എം അഷറഫ് എന്നിവർ സംസാരിച്ചു.
മുണ്ടക്കയത്തു നടന്ന മനുഷ്യചങ്ങല എ ഐ ടി യു സി ജില്ലാ സെക്രട്ടറി ഒപിഎ സലാം ഉൽഘാടനം ചെയ്തു. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, സി വി അനിൽകുമാർ , പി എസ് സുരേന്ദ്രൻ ,എം ജി രാജു , റജീനാ റഫീഖ് എന്നിവർ സംസാരിച്ചു.
കാഞ്ഞിരപള്ളി ആനക്കല്ലിൽ വി എൻ രാജേഷും, കോരുത്തോട്ടിൽ പി കെ സുധീറും, എരുമേലിയിൽ ടി പി തൊമ്മിയും മുക്കൂട്ടുതറയിൽ കെ സി ജോർജ്കുട്ടിയും പാറത്തോട്ടിൽ പി കെ ബാലനും ധർണ്ണ ഉൽഘാടനം ചെയ്തു.