ചിറക്കടവിലെ വഴിവിളക്കുകൾ തെളിയുന്നില്ല; കെ.എസ്.ഇ.ബി. അനാസ്ഥയെന്ന് പഞ്ചായത്ത് അധികൃതർ

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിലാവ് പദ്ധതി പ്രകാരം അനുവദിച്ച 500 വഴിവിളക്കുകളിൽ 475 എണ്ണം കെ.എസ്.ഇ.ബി. സ്ഥാപിച്ചു. പക്ഷേ, ഒന്നുപോലും പ്രവർത്തനക്ഷമമായില്ലെന്ന് ചിറക്കടവ് പഞ്ചായത്ത് ഭരണസമിതി. 20 വാർഡുകളിലും 20 വീതം വിളക്കുകൾ, പൊൻകുന്നം പട്ടണത്തിൽ 100 എണ്ണം- ഇപ്രകാരമാണ് നിലാവ് പദ്ധതിയിലെ വഴിവിളക്കുകൾ. 

പലയിടത്തും ഒന്നോ രണ്ടോ ദിവസം മാത്രം തെളിഞ്ഞു. ടൗണിലെ 100 വഴിവിളക്കുകളുടെ തെളിക്കൽ കെ.എസ്.ഇ.ബി. ഓഫീസിലെ കംപ്യൂട്ടർ സംവിധാനത്തിലൂടെയാണ്. ഇതുപോലും പ്രവർത്തിപ്പിക്കാൻ അവർ തയ്യാറായിട്ടില്ല. ഗ്രാമപ്രദേശങ്ങളിലെ വഴിവിളക്കുകളുടെ കണക്ഷൻ നൽകിയതിൽ കെ.എസ്.ഇ.ബി.ക്കുണ്ടായ പിഴവാണ് തെളിയാത്തതിന് കാരണം. ഫ്യൂസ് കുത്തിയാൽ പലയിടത്തും വിളക്ക് കത്തില്ല. ചിലയിടത്ത് ഫ്യൂസ് ഊരിയാലും തെളിഞ്ഞുകിടക്കും. 

വാക്കാലും രേഖാമൂലവും ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്തത് നിരുത്തരവാദപരമാണെന്ന് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ പറഞ്ഞു. പഞ്ചായത്തിന്റെ ചുമതലയിലുള്ള വഴിവിളക്കുകളിൽ പ്രവർത്തിക്കാത്തവ നന്നാക്കുന്നതിന് അഞ്ചുലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകി. നിലാവ് പദ്ധതിയിലെ വഴിവിളക്കുകൾ നന്നാക്കുന്നതിനല്ല ഈ തുക.

error: Content is protected !!