KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : ഓട്ടോഡ്രൈവർ മരിച്ചു

കാഞ്ഞിരപ്പള്ളി: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ മരിച്ചു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന ഓഫീസിന് സമീപം, കെ കെ റോഡിൽ, ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയായിരുന്ന ഓട്ടോഡ്രൈവർ പാലപ്ര വേങ്ങത്താനം മുണ്ടയ്ക്കൽ സുരേന്ദ്രൻപിള്ളയുടെ മകൻ അഭിലാഷ് എം എസ് (38) ഇന്ന് രാവിലെ അഞ്ചുമണിയോടെ മരണപെട്ടു. അഭിലാഷിന്റെ സഹോദരീപുത്രി നിവേദിയ (ഏഴ്) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയാണ്.

അഭിലാഷ് മകൾ അഭിമിത്രയുമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് ചികിത്സതേടി പോകുമ്പോഴായിരുന്നു അപകടം. ഇയാളുടെ സഹോദരി അപ്സരയും മകൾ നിവേദിതയും, ഭാര്യ സുനിതയും, മകൾ അഭിമിത്രയും ഓട്ടോയിൽ ഉണ്ടായിരുന്നു. മുൻപിൽ പോയിരുന്ന ഈരാറ്റുപേട്ട സ്വദേശി ഓടിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് സിഗ്നൽ ഇടത്തെ, അപ്രതീക്ഷിതമായി തിരിഞ്ഞപ്പോൾ, തൊട്ടുപിന്നാലെ എത്തിയ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനായി സഡൺ ബ്രേക്കിട്ടപ്പോൾ
ഓട്ടോ ദേശീയപാതയുടെ മദ്ധ്യത്തിൽ മറിയുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അഭിലാഷിനെയും സഹോദരി പുത്രി നി വേദ്യയെയും ഉടൻതന്നെ ജനറൽ ആശുപത്രിയിലെത്തിച്ച തിനുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ അഭിലാഷ് മരണമടഞ്ഞു.

error: Content is protected !!