അപകടംഒഴിയാത്ത പാത

കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി പേട്ട ഗവ. സ്‌കൂൾ ഭാഗംമുതൽ റാണിയാശുപത്രിപടി വരെയുള്ള ഭാഗത്തെ റോഡ് അപകടക്കളമാകുന്നു. ആറുവർഷത്തിനിടെ വിവിധ അപകടങ്ങളിലായി ഇവിടെ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞു. ശബരിമല തീർത്ഥാടനപാത, കിഴക്കൻ മലയോര വിനോദസഞ്ചാരമേഖലയിലേക്കുള്ള പ്രധാന പാതയുമായ റോഡിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് നിരവധി തവണ ആവശ്യങ്ങൾ ഉയർന്നിരുന്നു. അഗ്നിരക്ഷാസേന ഓഫീസിന് മുൻപിൽ തിങ്കളാഴ്ച ബൈക്കുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവമാണ് അപകട പരമ്പരയിലെ അവസാനത്തേത്. ഒട്ടോറിക്ഷയ്്ക്ക് മുന്നിൽ പോയ ബൈക്ക് പെട്ടെന്ന് വലത്തോട്ട് തിരിയുന്നതിനിടെ ബൈക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞായിരുന്നു അപകടം.

ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് പ്രദേശത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം വളവിൽ എതിർദിശയിലെത്തിയ കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. മുൻപ് രണ്ട് അപകടങ്ങളിലായി ബസിനടിയിലേക്ക്‌ സ്‌കൂട്ടർ മറിഞ്ഞ് രണ്ടുപേർ മരിച്ചിരുന്നു. ശബരിമല തീർത്ഥാടനത്തിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകളും മുൻപ് ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.

error: Content is protected !!