അമൽ ജ്യോതിയിൽ ഒരു വർഷ ഓട്ടോമോട്ടീവ് ടെക്നിഷ്യൻ പരിശീലന പരിപാടികൾ
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റും പ്രമുഖ വാഹന നിർമാതാക്കളുമായി സഹകരിച്ച് നടത്തപ്പെടുന്ന ഒരു വർഷ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
- ടു വീലർ ടെക്നിഷ്യൻ കോഴ്‌സ്.
ടു വീലർ മേഖലയിലെ പ്രശസ്തമായ ഇന്ത്യ യമഹ പ്രൈവറ്റ് ലിമിറ്റഡും അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജും ചേർന്നു നടത്തുന്ന ടു വീലർ ടെക്നിഷ്യൻ ട്രെയിനിംഗ് കോഴ്സിലേക്ക് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പതിനേഴ് വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാവുന്നതാണ്. ഓട്ടോമോട്ടീവ് സ്കിൽ ഡെവലപ്മെൻറ് കൗൺസിൽ അംഗീകൃത ലെവൽ 3,4 ടെക്നിഷ്യൻ കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. 10 മാസത്തെ തിയറി & പ്രാക്ടിക്കൽ ട്രെയിനിംഗ് അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ യമഹ ട്രെയിനിംഗ് സ്കൂളിലാണ് നടക്കുന്നത്. ഈ മേഖലയിൽ പ്രാവീണ്യമുള്ള അധ്യാപകരുടെയും, യമഹ കമ്പനിയിൽ നിന്ന് ട്രെയിനിങ് ലഭിച്ച ടെക്നീഷ്യൻമാരുടെയും നേതൃത്വത്തിലാണ് കോഴ്സ് നടത്തപ്പെടുന്നത്. കോഴ്സ് കാലയളവിൽ 2 മാസത്തോളം യമഹ സർവ്വീസ് സെന്ററുകളിൽ വിദഗ്ദപരിശീലനവും നല്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് സപ്പോർട്ട് ലഭ്യമാകുന്നതാണ്. വിശദവിവരങ്ങൾക്ക് +91 8547144316 എന്ന നമ്പറിൽ ബന്ധപ്പെടുക. - ഹെവി ഡ്യൂട്ടി ടെക്‌നിഷ്യൻ കോഴ്‌സ്.
ഓട്ടോമൊബൈൽ മേഖലയിലെ പ്രശസ്തമായ വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസും അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജും ചേർന്നു നടത്തുന്ന ഹെവി ഡ്യൂട്ടി ഓട്ടോമോട്ടിവ് ടെക്നിഷ്യൻ ട്രെയിനിംഗ് കോഴ്സിന്റെ ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 10, 12 ക്ലാസ് വിദ്യാഭ്യാസമുള്ള തൊഴിൽരഹിതർക്കും ഇതര ഡിഗ്രി കോഴ്സുകൾ കഴിഞ്ഞവർക്കും ഈ 4വേ ലെവൽ ടെക്നീഷ്യൻ ട്രെയിനിംഗ് കോഴ്സിന് ചേരാവുന്നതാണ്. ഒരു വർഷമാണ് കോഴ്സ് കാലാവധി. 9 മാസത്തെ തിയറി & പ്രാക്ടിക്കൽ ട്രെയിനിംഗ് അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വോൾവോ ഐഷർ ട്രെയിനിംഗ് സെന്ററിലാണ് നടക്കുന്നത്. ഈ മേഖലയിൽ പ്രാവീണ്യമുള്ള അധ്യാപകരുടെയും ടെക്നീഷ്യൻമാരുടെയും നേതൃത്വത്തിൽ അമൽജ്യോതിയിലെ വോൾവോ ഐഷറിന്റെ അത്യാധുനിക ട്രെയിനിംഗ് സെന്ററിലാണ് ഈ സ്കിൽ ഡെവലപ്പ്മെന്റ് കോഴ്സ് നടത്തപ്പെടുന്നത്. അവസാനത്തെ 3 മാസം അംഗീകൃത ഹെവി ഡ്യൂട്ടി വാഹന സർവ്വീസ് സെന്ററുകളിൽ വിദഗ്ദപരിശീലനവും നല്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽസാധ്യതയും ലഭ്യമാകുന്നതാണ്. വിശദവിവരങ്ങൾക്ക് +91 9995211016 എന്ന നമ്പറിൽ ബന്ധപ്പെടുക.
അപേക്ഷിക്കാനുള്ള അവസാനദിവസം 11 /10 /2021 ആണ്. വിശദവിവരങ്ങൾക്ക് www.ajce.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുകയോ, നേരിൽ ബന്ധപ്പെടുകയോ ചെയ്യുക.