KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സന്യാസിനി സമൂഹം രക്തദാനം നടത്തി

കാഞ്ഞിരപ്പള്ളി: സാൻജിയോവാനി അഡോറേഷൻ പ്രൊവിൻഷ്യലേറ്റിലെ സന്യാസിനി സമൂഹം രക്തദാനം നടത്തി . ജില്ലാ ആരോഗ്യ വകുപ്പിന്റെയും പൊൻകുന്നം ജനമൈത്രി പോലീസിന്‍റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് നടത്തിയത്.

കുന്നുംഭാഗം പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന ക്യാമ്പ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അമല കിടങ്ങത്താഴെ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ എൻ. മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ ആന്‍റ്ണി മാർട്ടിൻ, പാല ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ഡോമി ജോൺ, സിസ്റ്റർ മെർളിൻ കാഞ്ഞിരത്തിങ്കൽ എസ്എബിഎസ്, സിസ്റ്റർ ആൻസ് മാത്യു എസ്എബിഎസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ അമ്പതോളം സിസ്റ്റർമാർ രക്തം ദാനം ചെയ്തു. കോട്ടയം ലയൺസ് എസ്എച്ച്എംസി ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.

error: Content is protected !!