ഓൺലൈൻ പരിചയം പ്രണയമായി; കാഞ്ഞിരപ്പള്ളിയിൽ നിന്നും വീട്ടുകാർ അറിയാതെ കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു, കമിതാക്കൾ പരിക്കേറ്റ് ആശുപത്രിയിൽ…

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 18 വയസ്സുകാരി പെൺകുട്ടിയെ, വിഴിഞ്ഞം സ്വദേശിയായ യുവാവും സുഹൃത്തുക്കളും, വീട്ടുകാരറിയാതെ വിളിച്ചിറക്കി കൊണ്ടുപോകവേ, അവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. അപകടവിവരം പോലീസ് വീട്ടിൽ വിളിച്ചറിയപ്പോഴാണ്, വീട്ടുകാർ പെൺകുട്ടി പോയ വിവരം അറിയുന്നത്. അപകടത്തിൽ പരിക്കേറ്റ കമിതാക്കളേയും, സുഹൃത്തുക്കളെയും , മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളിയിലുള്ള 18 വയസുള്ള പെൺകുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീർ(24) ഓൺലൈനിലൂടെയാണ് പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയമായി. കാഞ്ഞിരപ്പള്ളി പെൺകുട്ടിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്ന വഴി തിരുവനന്തപുരം കോലിയക്കോട് പുലന്തറയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിനോട് ചേർന്നുള്ള മതിലിലിടിക്കുകയായിരുന്നു. പുലർച്ചെ അഞ്ചുമണിക്കാണ് അപകടം നടന്നത്. അപകടശേഷം പെൺകുട്ടിയുടെ വീടുമായി പോലീസ് ബന്ധപ്പെട്ടപ്പോളാണ് പെൺകുട്ടി വീട്ടിൽ ഇല്ലെന്ന് വീട്ടുകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.

അപകടത്തിൽ ഷമീറിന്റെ ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവർക്കും പെൺകുട്ടിക്കും പരിക്കേറ്റു. കാറിന്റെ എയർബാഗ് അപകടസമയത്ത് പ്രവർത്തിച്ചതിനാൽ വാഹനം ഓടിച്ചിരുന്ന സുബൈദിന് നിസാര പരിക്കുകൾ മാത്രമേയുള്ളു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Content is protected !!