ജി​ല്ല​യി​ൽ 5308 പേ​ർ​ക്ക് മു​ൻ​ഗ​ണ​ന കാ​ർ​ഡ്

കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ അ​​ന​​ർ​​ഹ​​മാ​​യി കൈ​​വ​​ശം വ​​ച്ചി​​രു​​ന്ന 6,925 മു​​ൻ​​ഗ​​ണ​​നാ കാ​​ർ​​ഡു​​ക​ൾ പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് മാ​​റ്റി​. 5,308 പേ​​ർ മു​​ൻ​​ഗ​​ണ​​നാ വി​​ഭാ​​ഗം കാ​​ർ​​ഡു​​ക​​ൾ​​ക്ക് അ​​ർ​​ഹ​​രാ​​യി​. ഇ​​തി​​ൽ 563 എ​​ണ്ണം അ​​ന്ത്യോ​​ദ​​യ അ​​ന്ന​​യോ​​ജ​​ന കാ​​ർ​​ഡു​​ക​​ളാ​​ണ്.
കോ​​ട്ട​​യം താ​​ലൂ​​ക്കി​​ൽ 1616, ച​​ങ്ങ​​നാ​​ശേ​രി 741, മീ​​ന​​ച്ചി​​ൽ 692, വൈ​​ക്കം 1601, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി 658 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് താ​​ലൂ​​ക്ക് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പു​​തു​​താ​​യി വി​​ത​​ര​​ണം ചെ​​യ്യു​​ന്ന മു​​ൻ​​ഗ​​ണ​​നാ കാ​​ർ​​ഡു​​ക​​ൾ. റേ​​ഷ​​ൻ കാ​​ർ​​ഡ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ലെ എ​​ല്ലാ ന്യൂ​​ന​​ത​​ക​​ളും പ​​രി​​ഹ​​രി​​ച്ച് ശാ​​സ്ത്രീ​​യ​​മാ​​യാ​​ണ് വി​​ത​​ര​​ണം പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​ർ​​ഹ​​ർ​​ക്ക് ആ​​നു​​കൂ​​ല്യം ന​​ഷ്ട​​പ്പെ​​ടി​​ല്ലെ​​ന്നും മു​​ൻ​​ഗ​​ണ​​നാ കാ​​ർ​​ഡു​​ക​​ൾ ഉ​​ട​​മ​​ക​​ൾ​​ക്ക് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ന്‍റെ കോ​​ട്ട​​യം താ​​ലൂ​​ക്കു​​ത​​ല വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ പ​​റ​​ഞ്ഞു. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. 
ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ബി. ​​ഗോ​​പ​​കു​​മാ​​ർ, ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ ഷീ​​ജ അ​​നി​​ൽ, എ​​ൻ.​​എ​​ൻ. വി​​നോ​​ദ്, സി​​ന്ധു ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

error: Content is protected !!