ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടാനക്കൂട്ടം.

മുണ്ടക്കയം: വെള്ളനാടി മൂരിക്കയം പ്രദേശത്താണ് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം എത്തിയത്. വെള്ളിയാഴ്ച വെളുപ്പിന് തോട്ടം തൊഴിലാളികളാണ് ആദ്യം കാട്ടാനകളെ കാണുന്നത്. പിടിയാനയും, കുട്ടിക്കൊമ്പനുമാണ് മണിമലയാറ്റിലെ മൂരിക്കയത്ത് രാവിലെ മുതൽ നിലയുറപ്പിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയിൽ കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. വണ്ടൻപതാൽ നിന്നുള്ള ഫോറസ്റ്റ് സംഘത്തെയും, മുണ്ടക്കയം പോലീസിനെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ആനയെ വനത്തിലേക്ക് കയറ്റിവിടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് മുറിഞ്ഞപുഴ റേഞ്ച് ഓഫീസിൽ നിന്ന് കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിപൊട്ടിച്ചും,ശബ്ദമുണ്ടാക്കിയും ആനയെ ജനവാസ മേഖലയിൽ നിന്ന് തുരത്താൻ ശ്രമിച്ചെങ്കിലും ഈ ശ്രമവും പാഴാക്കുകയായിരുന്നു.

ആറ്റിൽ നിലയുറപ്പിച്ച കാട്ടാനകളെ കാണുവാനായി ആറിന് ഇരുകരകളിലുമായി ആളുകളും തടിച്ചുകൂടി. വനംവകുപ്പിനെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആനകളെ വനത്തിലേക്ക് തിരിച്ചയക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

error: Content is protected !!