കാഴ്ചയില്ലാത്തവർക്കേ കണ്ണിന്റെ വിലയറിയു… നേത്രദാനത്തിലൂടെ കാഴ്ച ലഭിച്ച ഗോപിക നേത്രദാനത്തിന്റെ മഹത്വത്തെപ്പറ്റി നടത്തിയ ഏവർക്കും പ്രചോദനം ഏകുന്ന പ്രസംഗം
മുൻ മന്ത്രിയും, കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫിന്റെ, അകാലത്തിൽ മരിച്ചുപോയ മകൻ ഇമ്മാനുവേൽ മോൻസിന്റെ കണ്ണ് ദാനം ചെയ്തപ്പോൾ, അതിലൊന്ന് ലഭിച്ചത് എരുമേലി ഇടകടത്തി സ്വദേശിനി ഗോപികയ്ക്കാണ്.. ഒരു കണ്ണിൽ പൂർണ അന്ധതതയും, രണ്ടാമത്തെ കണ്ണിൽ പരിമിതമായ കാഴ്ചയുമായി പതിനാല് വർഷങ്ങളോളം കാഴ്ചയില്ലാത്ത ലോകത്ത് ജീവിച്ച ഗോപിക, നേത്രദാനത്തിലൂടെ തനിക്ക് ലഭിച്ച അമൂല്യനിധിയെപ്പറ്റി ഉള്ളുതുറന്ന് സംസാരിക്കുന്നു. നേത്രദാനം നടത്തുവാൻ ഏറെപ്പേർക്ക് പ്രചോദനം നൽകുന്ന വിലപ്പെട്ട അനുഭവസാക്ഷ്യമാണ് ഗോപിക പകർന്നുനൽകുന്നത്.
കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ലോക കാഴ്ച ദിനാചരണവും നേത്രദാന സന്നദ്ധ സമിതി രൂപീകരണവും, കാഞ്ഞിരപ്പള്ളി പ്രദേശത്ത് അവയവദാനം നടത്തിയവരുടെ കുടുബങ്ങളെ ആദരിക്കലൂം നടത്തിയ ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് ഗോപിക തന്റെ അനുഭവങ്ങൾ പങ്കുവച്ചത്