ശബരിപാത; സർവേ നടപടിയായി

 

അങ്കമാലി ശബരി റെയിൽപ്പാതയുടെ നിർമാണത്തിനു മുന്നോടിയായി ലിഡാർ സർവേ നടത്തുന്നതിന് കേരള റെയിൽ ഡെവലപ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡ് (കെ-റെയിൽ) ഗ്രൗണ്ട് കൺട്രോൾ പോയന്റുകൾ സ്ഥാപിക്കുന്നു. ആകാശസർവേയ്ക്കുവേണ്ടിയാണ് ഈ സംവിധാനം. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാകാത്ത രീതിയിലാണ് ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് (ലിഡാർ) സിസ്റ്റം ഉപയോഗിച്ച് സർവേ നടത്തുന്നത്. സർവേ നടത്തുന്ന ചെറുവിമാനത്തിന് ദിശാസൂചന നൽകുന്നതിനാണിത്.

error: Content is protected !!